പ്രവേശനോത്സവത്തിന് കുട്ടികൾക്ക് സൗജന്യ യാത്രയൊരുക്കി സുമഗലിസ് ബസ്​

ഒല്ലൂര്‍: ബസില്‍കയറാന്‍ വരുന്നവരെല്ലാം നമ്മുടെ കുട്ടികളാണെന്ന മനോഭാവമാണെങ്കില്‍ ഒരിക്കലും അവരെ അകറ്റിനിർത്താനാവില്ലെന്ന് സുമംഗലിസ് ബസ് ഉടമ ബിനില്‍. സ്‌കൂള്‍ പ്രവേശനത്തോടനുബന്ധിച്ച് വിദ്യർഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി മാതൃകയാകാൻ ഉടമയെ പ്രേരിപ്പിച്ചതും ഇതേവികാരം തന്നെ. തൃശൂര്‍-ചിയ്യാരം റൂട്ടിലെ സ്വകാര്യ ബസാണ് സുമഗലിസ്. വിദ്യര്‍ഥികളെ കാണുമ്പോള്‍ മാറ്റിനിർത്തുകയും നിർത്താതെ പോകുകയും ചെയ്യുന്ന ബസ് ഉടമകൾക്കും ജീവനക്കാര്‍ക്കും മികച്ച സന്ദേശം നല്‍കുകയാണ് ബസ് ഉടമ. സ്കൂളിലേക്ക് കുട്ടികളെ വിടുമ്പോള്‍ ബസ് യാത്രയെകുറിച്ചുള്ള ഉല്‍കണ്ഠയിലാണ് മാതാപിതാക്കള്‍. ഇതിന് ഒരുപരിധിവരെ ബസ് ജീവനക്കാരുടെയും ഉടമയുടെയും മനോഭാവമാണ് കാരണം. ഇതില്‍നിന്നും വ്യത്യസ്തമായി ബസില്‍കയറാന്‍ എത്തുന്നകുട്ടികള്‍ നമ്മുടെ മക്കളെ പോലെയാണ് എന്നരീതിയില്‍ പ്രവർത്തിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മവിശ്വസം പകര്‍ന്ന് നല്‍കുകയാണ് ഉടമയായ ബിനില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.