ജില്ല ആശുപത്രിയിലെ എക്സ്​ റേ ഉപകരണം സ്ഥാപിക്കാൻ ഇടമില്ല

വടക്കാഞ്ചേരി: ഓട്ടുപാറയിലെ . ഉപയോഗിക്കുന്നത് ആഴ്ചയിലൊരിക്കൽ മാത്രവും. ജില്ല ആശുപത്രിയിലേക്ക് രണ്ട് വർഷം മുമ്പ് ലഭിച്ച രണ്ട് ലക്ഷം വരുന്ന പല്ലിൻെറ എക്സ് റേ ഉപകരണം സ്ഥാപിച്ചത് മൂത്രപ്പുരയോട് ചേർന്ന മുറിയിലാണ് ജില്ല പഞ്ചായത്തിൻെറ ഉടമസ്ഥതയിലാണ് ജില്ല ആശുപത്രി പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഒ.പിയിൽ ദന്ത ഡോക്ടറെ കാണാൻ എത്തിയ വിദ്യാർഥിയുടെ പല്ലിൻെറ എക്സ് റേ എടുക്കുന്നതിന് സ്വകാര്യലാബിലേക്ക് നിർദേശിെച്ചന്നും പറയുന്നു. കുട്ടിയുടെ രക്ഷിതാവെത്തി ലാബിൽ അന്വേഷിച്ചപ്പോഴാണ് ഇവിടെ തന്നെ എടുക്കാമെന്ന് പറഞ്ഞത്. 18 വയസ്സ് വരെ ഒ.പിക്കും എക്സ് റേക്കും പണം സ്വീകരിക്കരുതെന്നാണ്. എന്നാൽ 50 രൂപ എക്സ് റേക്കായി വാങ്ങി. ഇത് സംബന്ധിച്ച് സൂപ്രണ്ടിന് പരാതി നൽകി. ബുധനാഴ്ചകളിൽ മാത്രമാണ് പല്ലിൻെറ എക്സ് റേ എടുക്കുകയേത്ര. വിവിധ കാരണങ്ങൾ പറഞ്ഞ് ജില്ല ആശുപത്രിയിൽ വരുന്ന രോഗികളെ സ്വകാര്യ ലാബിലേക്ക് വിടുകയാണെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.