തൃശൂർ: പരിസ്ഥിതി ദിനത്തിൽ കോർപറേഷൻ വഞ്ചിക്കുളത്തിന് സമീപമുള്ള അഴുക്കുചാലും പരിസരവും വൃത്തിയാക്കി. കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷീബ ബാബു, പി. സുകുമാരൻ, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ അനൂപ് ഡേവീസ് കാട, രജനി വിജു, പി.സി. ജ്യോതിലക്ഷ്മി ഉദ്യോഗസ്ഥർ, ഹെൽത്ത് ജീവനക്കാർ എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരി: യുവകലാസാഹിതി സംഘടിപ്പിക്കുന്ന പ്രകൃതി-പരിസ്‌ഥിതി സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി വടക്കാഞ്ചേരിയിൽ വൃക്ഷത്തൈ നട്ടു. സംസ്‌ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, ജില്ല സെക്രട്ടറി സി.വി. പൗലോസ്, എം.യു. കബീർ, എം.വി. സുരേഷ് എന്നിവർ സംസാരിച്ചു. ഒല്ലൂർ: കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈകൾ വിതരണം ചെയ്ത് എം.പി. വിൻസൻെറ് ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.