തീരദേശ പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിൻെറ സുരക്ഷ ഭിത്തി നിർമാണത്തിന് നടപടി ചാവക്കാട്: മുനക്കകടവ് തീരദേശ പൊലീസ് സ്‌റ്റേഷന് സമീപം പുഴയോട് ചേര്‍ന്ന് സംരക്ഷണ ഭിത്തിയും ബോട്ട് ജെട്ടിയും നിര്‍മിക്കാനുള്ള നടപടി പൂര്‍ത്തിയായി. 2.7 കോടി രൂപ ചെലവിൽ 200മീറ്റർ നീളത്തിലാണ് പുഴയുടെ തീരത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്. സംരക്ഷണ ഭിത്തിയോട് ചേര്‍ന്നാണ് ബോട്ട് ജെട്ടി നിര്‍മിക്കുക. ചേറ്റുവ പുഴയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുനക്കകടവ് കോസ്്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ അപകട ഭീഷണിയിലാണ്. ഇവിടെ മണ്ണൊലിപ്പിനെ തുടര്‍ന്ന് കെട്ടിടം തകര്‍ച്ച ഭീഷണിയിലായതോടെ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നാവശ്യം ശക്തമായി. രണ്ടു വര്‍ഷം മുമ്പ് മഴക്കാലത്ത് പുഴവെള്ളം കയറി കെട്ടിടത്തിന് സമീപത്തെ സെപ്റ്റിക് ടാങ്കും അടിത്തറവരേയുള്ള മണ്ണും ഒലിച്ചു പോയിരുന്നു. തുടർന്ന് അറ്റകുറ്റപ്പണിക്കുള്ള ഫണ്ട് പാസായെങ്കിലും പണി ആരംഭിച്ചില്ല. കഴിഞ്ഞ മഴക്കാലത്തിന് മുമ്പേ ആശങ്കയിലായ ഉദ്യോഗസ്ഥര്‍ ജില്ല പൊലീസ് മേധാവി മുഖേന കലക്ടറെ സമീപിച്ചു. തുടര്‍ന്ന് കരിങ്കല്ലിട്ട് മണ്ണൊലിപ്പ് തടഞ്ഞ് കെട്ടിടത്തെ താല്‍കാലികമായി സുരക്ഷിതമാക്കി. എന്നാല്‍ ഇത് വീണ്ടും തകര്‍ന്നു. പുതിയ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതോടെ പ്രശ്ന പരിഹാരം സാധ്യമാകുമെന്നാണ് കരുതുന്നത്. കെ.വി. അബ്്ദുല്‍ ഖാദര്‍ എം.എല്‍.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.