അതിരപ്പിള്ളിയിൽ കാട്ടാന കിണറ്റിൽ വീണു

അതിരപ്പിള്ളി: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം കാട്ടാന കിണറ്റിൽ വീണു. രക്ഷാപ്രവർത്തനത്തിന് വാഴച്ചാൽ ഡി.എഫ്.ഒ അടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. ആന അവശ നിലയിലാണ്. അഞ്ച് വയസ്സുള്ള പിടിയാന സ്വകാര്യ റിസോർട്ടിൻെറ ഉപയോഗ ശൂന്യമായ കിണറ്റിൽ ഞായറാഴ്ച രാത്രിയാണ് വീണതെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് റിസോർട്ട് ജീവനക്കാർ വിവരം അറിഞ്ഞത്. ഉപയോഗിക്കാത്തതിൽ കിണറിൻെറ മേൽഭാഗം കോൺക്രീറ്റ് ചെയ്ത് മൂടിയിരുന്നു. രാത്രി ആന കടന്നു പോകുമ്പോൾ കോൺക്രീറ്റ് തകർന്ന് താഴോട്ട് വീഴുകയായിരുന്നു. 50 അടിയോളം താഴ്ചയുള്ള കിണറാണെങ്കിലും അധികം വെള്ളമില്ല. ഇത്രയും താഴ്ചയിൽ കിണറിൻെറ ഒരു വശം ഇടിച്ച് വേണം ആനയെ പുറത്തേക്ക് കൊണ്ടു വരാൻ. കിണറിൻെറ ആഴമാണ് രക്ഷാപ്രവർത്തകരെ കുഴക്കുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒരുഭാഗത്തെ മണ്ണ് നീക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.