പേരാമംഗലം (തൃശൂർ): ആൾപാർപ്പില്ലാത്ത പറമ്പിലെ കിണറിൽ റിങ് ഇറക്കുന്നതിനിടെ പൊട്ടിവീണ് കിണർ പണിക്കാരനായ യുവാവ് മ രിച്ചു. ചേലക്കര നെന്മനത്തുപറമ്പിൽ ബാലകൃഷ്ണൻെറ മകൻ പ്രവീൺ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.45ന് മുണ്ടൂർ വിക്ടോറിയ ഗാർഡനിൽ ഡോ. ത്രേസ്യയുടെ പറമ്പിലായിരുന്നു അപകടം. ക്രെയിൻ ഉപയോഗിച്ച് കിണറിൽ റിങ് ഇറക്കുമ്പോൾ അരികിൽ തട്ടി റിങ് പൊട്ടി കിണറിനടിയിലേക്ക് വീഴുകയായിരുന്നു. സംഭവസമയം റിങ്ങിന് മുകളിലിരിക്കുകയായിരുന്നു പ്രവീൺ. കിണറിനുള്ളിലേക്ക് വീണ പ്രവീണിൻെറ തലയിൽ റിങ്ങിൻെറ കഷണങ്ങൾ പതിച്ചായിരുന്നു മരണം. തൃശൂരിൽ നിന്നെത്തിയ അഗ്നിശമനസേന പ്രവർത്തകരാണ് പ്രവീണിനെ കരക്കുകയറ്റിയത്. കിണറിന് പത്തുകോൽ താഴ്ച ഉണ്ടായിരുന്നു. പേരാമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അവിവാഹിതനാണ്. മാതാവ്: വിജയ. സഹോദരങ്ങൾ: പ്രമോദ്, അനുപ്രസാദ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചീപ്പാറ ബോയൻ സമുദായ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.