മാങ്ങ പറിച്ചതിന്​ ദലിത്​ യുവാവിനെ അടിച്ചുകൊന്നു

ഹൈദരാബാദ്: ഉയർന്ന ജാതിക്കാരൻെറ മാങ്ങത്തോട്ടത്തിൽ കയറി മാങ്ങ പറിച്ച ദലിത് യുവാവിനെ അടിച്ചുകൊന്നു. ആന്ധ്രയി ലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ രംഗംപേട്ട മണ്ഡലിലെ സിംഗംപള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം. മാങ്ങ മോഷ്ടിച്ചെന്നുപറഞ്ഞ് ഉടമയും കൂട്ടാളികളും പിന്തുടർന്ന് വടികൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന്, െതറ്റിദ്ധരിപ്പിക്കാൻ മൃതദേഹം പഞ്ചായത്ത് ഓഫിസിലെത്തിച്ച് കെട്ടിത്തൂക്കി. മറ്റുള്ളവർ അറിഞ്ഞതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തെന്നുവരുത്താനായിരുന്നു ശ്രമം. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും മൃതദേഹം താഴെയിറക്കി. ശരീരത്തിലുടനീളം കണ്ട മർദനത്തിൻെറ പാടുകളാണ് ക്രൂരമർദനത്തെ കുറിച്ച വിവരം നൽകിയത്. പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ആയിരത്തിലേറെ പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. മുൻ പാർലമൻെറംഗം ജി.വി ഹർഷ കുമാറും പ്രതിഷേധക്കാർക്കൊപ്പം അണിനിരന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.