മനുഷ്യ വിരുദ്ധമായ ആചാരങ്ങൾ മത വിശ്വാസമല്ല -മന്ത്രി മൊയ്തീൻ

വടക്കാഞ്ചേരി: മത, ദൈവ വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി മനുഷ്യ വിരുദ്ധമായ ആചാരങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യം ശരിയല്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. എം. കൃഷ്ണൻകുട്ടി സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്നരപ്പതിറ്റാണ്ട് മുന്നെ ബ്രാഹ്മണർക്ക് മാത്രം നൽകിയ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് എല്ലാവർക്കും അനുവദിച്ച ഭരണസമിതിയിലെ അംഗമായിരുന്നു എം. കൃഷ്ണൻകുട്ടി. സഹിഷ്ണുതയോടെ മാറ്റങ്ങളെ സമീപിക്കാനാവണം. െതരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല സ്ത്രീ പ്രവേശനം ചിലർക്ക് വിഷയമല്ലാതായത് പൊതുസമൂഹം തിരിച്ചറിയണം. വാർത്തകൾ സ്റ്റോറികളായി മാറിയതോടെ ജനാധിപത്യത്തിൻെറ നാലാം തൂണിനും സമൂഹത്തിൽ മാറ്റങ്ങൾക്ക് നേതൃത്വം വഹിക്കാനാവുന്നില്ല. എടുത്തു ചാട്ടത്തിൽ വസ്തുതകൾ നൽകേണ്ടവർക്ക് വീഴ്ച സാധാരണയാവുന്നു മന്ത്രി പറഞ്ഞു. ലൈബ്രറി പ്രസിഡൻറ് വി. മുരളി അധ്യക്ഷത വഹിച്ചു. മഴ മേഘങ്ങളെ കുറിച്ചുള്ള ഗവേഷണത്തിൽ ഡോക്ടറേറ്റ് ലഭിച്ച പി. വിജയ് കുമാറിനെ ആദരിച്ചു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ എ. പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. വി.വി. ഉണ്ണികൃഷ്ണൻ, എം.ആർ. അനൂപ് കിഷോർ, പി. ശങ്കരനാരായണൻ, ജി. സത്യൻ, ഡോ. ജയശ്രീ കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.