തൃശൂർ: തേക്കിൻകാട്ടിൽ കൊക്കർണി പറമ്പിനോട് ചേർന്ന് പൂരമാലിന്യം തട്ടിയത് ദേവസ്വം ബോർഡ് രാത്രിയോടെ നീക്കി. തർക് കത്തെ തുടർന്ന് നിലച്ച തേക്കിൻകാട്ടിലെ ശുചീകരണ പ്രവൃത്തികൾ കോർപറേഷൻ വെള്ളിയാഴ്ച തുടങ്ങും. മന്ത്രി വി.എസ്. സുനിൽകുമാറിൻെറ നേതൃത്വത്തിൽ മേയർ അജിത വിജയൻ, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ബോർഡ് പ്രസിഡൻറ് എ.ബി. മോഹനനെ ഹിന്ദു ഐക്യവേദി പ്രവർത്തകർ ഉപരോധിച്ചിരുന്നു. ഇതേതുടർന്നാണ് മാലിന്യം നീക്കാനുള്ള ബോർഡിൻെറ തീരുമാനം. ഇതിനിടെ കോർപറേഷനും കൊച്ചിൻ ദേവസ്വം ബോർഡിനുമെതിരെ ഹിന്ദു ഐക്യവേദി പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകി. മാംസാവശിഷ്ടമടക്കമുള്ള മാലിന്യങ്ങൾ ക്ഷേത്രപറമ്പിൽ തട്ടിയതിൽ കോർപറേഷൻ വാഹനങ്ങൾ അടക്കമുള്ളവ പിടിച്ചെടുത്ത് കേസെടുക്കണമെന്ന് പൊലീസിനും, പൊതുസ്ഥലത്ത് മാലിന്യങ്ങൾ തട്ടി ആരോഗ്യഭീഷണിയുണ്ടാക്കിയതിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ഒക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.