കാറിടിച്ച് അധ്യാപികക്കും വിദ്യാർഥിനിക്കും പരിക്ക്

ചാവക്കാട്: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ ഡ്രൈവിങ് സ്കൂൾ വാഹനത്തിലിടിച്ച് അധ്യാപികക്കും വിദ്യാർഥിക്കും പര ിക്ക്. ചാവക്കാട് നിഷാദ് ഡ്രൈവിങ് സ്‌കൂള്‍ അധ്യാപിക പാലക്കാട് അമ്മ നിവാസില്‍ ധന്യ (29), ഡ്രൈവിങ് പരിശീലനത്തിനെത്തിയ ബ്ലാങ്ങാട് മൂക്കന്‍ വീട്ടില്‍ പൂജ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ 11.30 ന് തിരുവത്ര അത്താണിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ പിറകിലിടിച്ച ആഘാതത്തിൽ ഡ്രൈവിങ് സ്‌കൂൾ വാഹനം റോഡരികിലെ വൈദ്യുതി തൂണിൽ ഇടിച്ച് തകര്‍ന്നു. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.