കാട്ടകാമ്പാല്‍ പൂരം: കൂട്ടിയെഴുന്നളളിപ്പ് വർണാഭം

പഴഞ്ഞി: 32 ദേശക്കാരുടെ ആഘോഷങ്ങൾ ക്ഷേത്ര മൈതാനിയിൽ എത്തിയതോടെ കാട്ടാകാമ്പാൽ ക്ഷേത്രോത്സവം കൂട്ടിയെഴുന്നള്ളിപ്പ് തുടങ്ങി. 31 ഗജവീരന്മാർ കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരന്നു. കൊമ്പൻ ശിവപ്രസാദ് തിടമ്പേറ്റി. പുതുപ്പളളി കേശവന്‍, മന്ദലാംകുന്ന് അയ്യപ്പന്‍ തുടങ്ങിയ ആനകള്‍ വലംപറ്റായും ഊട്ടോളി അനന്തപത്മനാഭന്‍, കുട്ടംകുളങ്ങര അർജുനന്‍ തുടങ്ങിയ കൊമ്പന്മാര്‍ ഇടംപറ്റുമായി നിലയുറപ്പിച്ചു. കക്കാട് രാജപ്പന്മാരാര്‍, തൃപ്രയാര്‍ അനിയന്മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിമേളം കൊട്ടിക്കയറി. മേല്‍ശാന്തി കക്കാട് പ്രശാന്ത് നമ്പൂതിരി, കീഴ്ശാന്തി വിനോദ് എമ്പ്രാന്തിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂജകള്‍ നടന്നത്. ഉച്ചപൂജക്കുശേഷം ഭഗവതിയെ വടക്കേ വലിയമ്പലത്തിലേക്ക് എഴുന്നളളിച്ച് ഗണപതിക്കിടല്‍ ചടങ്ങ് നടത്തി. 'ദാരിക വധ'ത്തിനിറങ്ങുന്ന ഭഗവതി ഗണപതിയെ പ്രീതിപ്പെടുത്തിയതോടെ ക്ഷേത്രത്തിൻെറ ശ്രീകോവിലുകള്‍ അടച്ചു. ബുധനാഴ്ച പുലര്‍ച്ചെ ദാരികനെ പ്രതീകാത്മകമായി വധിച്ചശേഷമാണ് ഭഗവതിയെ ശ്രീകോവിലിലേക്ക് എഴുന്നളളിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.