അരി മാർക്കറ്റിൽ ഇരുനില കെട്ടിടത്തിൻെറ മേൽക്കൂര തകർന്നു ചാവക്കാട്: അരി മാർക്കറ്റിൽ രണ്ടു നില കെട്ടിടത്തിൻെറ മ േൽക്കൂര തകർന്നു. അരി മാർക്കറ്റിൽ പഴയ പാലത്തിനു സമീപത്തെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം തൃശൂര്‍ സ്വദേശിയുടെതാണ്. കെട്ടിടത്തിൻെറ മേൽക്കൂരയാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ തകര്‍ന്നത്്. സംഭവ സമയത്ത് പരിസരത്ത് ആരുമില്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി. നിരവധി കച്ചവട സ്ഥാപനങ്ങള്‍ കെട്ടിടത്തിലും സമീപത്തും പ്രവര്‍ത്തിച്ചിരുന്നു. മേല്‍ക്കൂര തകര്‍ന്നതോടെ കെട്ടിടത്തിലെ മുഴുവന്‍ കടകളും പൂട്ടി. ചുമരിനും നാശമുണ്ടായി. ചാവക്കാട് പൊലീസും ഗുരുവായൂര്‍ അഗ്നി രക്ഷാസേനയും തകര്‍ച്ചാവസ്ഥയിലുള്ള ഭാഗങ്ങള്‍ ഇടിച്ചിട്ടു. കെട്ടിടം അപകടഭീഷണിയിലായതിനാല്‍ ചാവക്കാട് സൻെറര്‍ പഴയപാലം റോഡില്‍ ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അപകടാവസ്ഥയിലായ കെട്ടിടം എത്രയും വേഗം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട്്് നഗരസഭ അധികൃതര്‍ ഉടമക്ക്്് നോട്ടീസ് നല്‍കി. കെട്ടിടത്തിലെ കച്ചവടക്കാര്‍ക്കും നഗരസഭ നോട്ടീസ് നല്‍കി. ദുരന്തം കാേതാർത്ത് കെട്ടിടങ്ങൾ ചാവക്കാട്: ദുരന്തത്തിന് കാതോർത്ത് അരിയങ്ങാടിയിൽ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടങ്ങൾ. വാടകക്കും മേൽവാടകക്കുമായി നൽകി ഉടമകൾ ലാഭം കൊയ്യുന്ന കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനയുടെ കാര്യത്തിൽ അധികൃതർ അലംഭാവത്തിലാണ്. ചാവക്കാടിൻെറ പ്രതാപം പേറുന്ന അരിയങ്ങാടിയിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങളാണ് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നത്. നിരവധി കച്ചവട സ്ഥാപനങ്ങളാണ് ഇപ്പോഴും ഇവയിൽ പ്രവര്‍ത്തിക്കുന്നത്. ചൊവ്വാഴ്ച്ച കാറ്റും മഴയുമില്ലാത്ത നേരത്ത് മേൽക്കൂര ഭാഗികമായി തകർന്ന് വീണത്. ഇത്തരത്തില്‍ പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണ്. തിരക്കില്ലെങ്കിലും ഇപ്പോഴും ഈ കെട്ടിടങ്ങളിൽ കച്ചവട സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. സിമൻറ് ഉപയോഗിക്കാതെ കളിമണ്ണ് കൊണ്ടാണ് പല കെട്ടിടങ്ങളും നിർമിച്ചിട്ടുള്ളത്. മിക്ക കെട്ടിടങ്ങളിലും മതിയായ പാര്‍ക്കിങ് സൗകര്യങ്ങളോ, പ്രാഥമിക സൗകര്യങ്ങളോ ഇല്ല. പഴയ കെട്ടിടങ്ങൾ തകർന്ന് വീണുണ്ടാകുന്ന അപകടങ്ങൾക്ക് ഉടമകൾക്കും അധികൃതർക്കും ഒരു പോലെ ഉത്തരവാദിത്തമുണ്ടെന്നാണ് നാട്ടുകാരുടെ കുറ്റപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.