മതിലകം: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റി നേതൃത്വത്തിൽ മതിലകം കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം വനിത ലീഗ് ജില്ല പ്രസിഡൻറും കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻറുമായ ഒ.എസ്. നഫീസ ഉദ്ഘാടനം ചെയതു. സംസ്ഥാന സമിതി അംഗം ഹുദ ബിൻത് ഇബ്രാഹീം ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല സെക്രട്ടറി സൗദസലാം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഖദീജാ റഹ്മാൻ റമദാൻ സന്ദേശം നൽകി. മതിലകം ബി.പി.ഒ ടി.എസ് സജീവൻ, മതിലകം സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലാലി, പബ്ലിക് ഹെൽത്ത് സൂപ്പർവൈസർ സിസ്റ്റർ മറിയക്കുട്ടി, സാമൂഹ്യ പ്രവർത്തക ബൽക്കീസ് ബാനു, കയ്പമംഗലം പഞ്ചായത്ത് അംഗം ഖദീജ, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് അജിത, അധ്യാപകരായ സുഷമ, ഷീല, ജി.ഐ.ഒ ജില്ല സമിതി അംഗം റമീന ഇജാസ് തുടങ്ങിയവർ സംസാരിച്ചു. മതിലകം ഏരിയ കൺവീനർ സുഹറ സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി പി.എ വാഹിദ് സമാപനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.