(ഫോേട്ടാ ഇൗമെയിൽ) കൊടുങ്ങല്ലൂർ: അഴിക്കോട് മേനോൻ ബസാർ കിഴക്ക് സ്ഥാപിതമായ സ്വരുമ റെസിഡൻസ് അസോസിയേഷൻ നിർധനരായ അംഗങ്ങൾക്ക് തുണയേകുന്നു. സ്വരുമ പൊതുയോഗവും കുടുംബ സംഗമവും അഴിക്കോട് സർക്കാർ യു.പി. സ്കൂളിൽ പ്രസിഡൻറ് എൻ.എം. അബ്ദുള്ളയുടെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി വിജയൻ സ്വാഗതം പറഞ്ഞു. നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ഡാവിഞ്ചി സുരേഷ് നിർവഹിച്ചു. വാർഡംഗം കെ.കെ. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ അവാർഡ് വിതരണവും വിൻസി ബൈജു നിർവഹിച്ചു. മുതിർന്ന പൗരന്മാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.