വൈദ്യുതി തടസ്സപ്പെടും

കൊടുങ്ങല്ലൂർ: കെ.എസ്.ഇ.ബി കൊടുങ്ങല്ലൂർ നമ്പർ 2 സെക്ഷൻെറ പരിധിയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കെ.ജെ. ഹോസ്പിറ്റൽ, ക്രാഫ്റ്റ്, േമാഡേൺ കരിച്ചാംകുളം, ഒ.കെ. ആശുപത്രി, പറപ്പുള്ളി ബസാർ, അബ്ദുള്ള റോഡ്, തിരുവള്ളൂർ, കാട്ടാകുളം, ഗുരുദേവനഗർ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് നാല് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ശുചിത്വ ബോധം ഉണർത്താൻ നോട്ടീസ് നൽകി കൊടുങ്ങല്ലൂർ: പരിസര ശുചീകരണത്തിൽ പതിവായി അലംഭാവം കാണിക്കുന്നവരിൽ ശുചിത്വ ബോധം ഉണർത്താൻ എടവിലങ്ങ് പഞ്ചായത്തിലെ 14 ാം വാർഡിൽ അധികൃതർ നോട്ടീസ് നൽകി. മാലിന്യ നിർമാർജ്ജനം ഒരോ പൗരൻെറയും കടമയാണെന്നും വലിച്ചെറിയുന്ന മാലിന്യം മറ്റുള്ളവരുടെ കൈകൊണ്ട് നീക്കം ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും നോട്ടീസ് ഓർമിപ്പിച്ചു. സാനിറ്റേഷൻ കമ്മിറ്റി ചെയർമാൻ കൂടിയായ വാർഡ് അംഗം ടി.എം. ഷാഫി, അംഗൻവാടി വർക്കർ വാസന്തി ശാർങ്ധരൻ, ആശാവർക്കർമാരായ നിഷ രാജു, ജയ മനോജ്, ബിന്ദു രാധാകൃഷ്ണൻ, ലീന അജയ്ഘോഷ്, വി.എസ്. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.