തിരുവില്വാമല: പാറക്കോട്ടുകാവ് താലപ്പൊലിക്കിടെ യുവാക്കളെ കുത്തിയ കേസിൽ നാലു പ്രതികളെ പഴയന്നൂർ പൊലീസ് അറസ്റ്റ ് ചെയ്തു. തിരുവില്വാമല മലവട്ടം സ്വദേശികളായ തേലക്കാട്ടുകുന്ന് മിഥുൻ (26), വലിയപറമ്പിൽ വിഷ്‌ണു (24), തേലക്കാട്ടുകുന്ന് ഗോകുൽ (22), സുബ്രഹ്മണ്യൻ (24) എന്നിവരെയാണ് ഇൻസ്‌പെക്ടർ കെ. ശ്യാം അറസ്റ്റ് ചെയ്തത്. മായന്നൂർ ഡി.സി കോളനി ഭാസ്‌കരൻെറ മകൻ ശരത്തിനാണ് (25) വയറിൽ കുത്തേറ്റത്. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രവർത്തകൻ ഡി.സി കോളനി അപ്പുക്കുട്ടൻെറ മകൻ വിഷ്ണുവിന് (25) തലയ്ക്ക് സാരമായി പരിക്കേറ്റു. ഇരുവരും അപകടനില തരണം ചെയ്തു. ആക്രമണത്തിനുശേഷം അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. താലപ്പൊലിപ്പാറയിൽ മൂന്ന് ദേശങ്ങളുടെയും കൂട്ടിയെഴുന്നള്ളത്ത് കഴിഞ്ഞ് കാവിലേക്കിറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.