ചാവക്കാട്: ദേശീയ പാതയിൽ അപകടം പതിവായ ചേറ്റുവയിലെ കോണ്‍ക്രീറ്റ് ഡിവൈഡര്‍ പൊളിച്ചു നീക്കണമെന്ന് ബ്ലോക്ക് പഞ്ച ായത്ത് പ്രസിഡൻറ് എം.എ. അബൂബക്കര്‍ ഹാജി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അദ്ദേഹം ദേശീയപാത ചീഫ് എൻജിനീയര്‍ ഉൾെപ്പടെയുള്ളവർക്ക് നിവേദനം നല്‍കി. ചേറ്റുവ പാലത്തിനു വടക്ക് ടോൾ ബൂത്ത് സ്ഥാപിച്ചപ്പോഴുണ്ടാക്കിയ ഡിവൈഡറിൽ ഇടിച്ചാണ് വാഹനാപകടം പതിവായത്. ടോൾ ബൂത്ത് പൊളിച്ചുനീക്കിയെങ്കിലും ഡിവൈഡർ നിലനിർത്തിയിരിക്കുകാണ്. പ്രദേശത്ത് വഴിവിളക്ക് പോലുമില്ലാത്തതിനാലാണ് രാത്രി അപകടങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ടാങ്കര്‍ ലോറി ഈ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. കണ്ടയ്‌നര്‍ ലോറികളും മറ്റു ചരക്കുവാഹനങ്ങളുമടക്കം ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങളാണ് രാത്രി മാത്രം ഇതുവഴി കടന്നുപോകുന്നത്. അപകട ഭീഷണി ഉയര്‍ത്തുന്ന കോണ്‍ക്രീറ്റ് ഡിവൈഡര്‍ പൊളിച്ചുനീക്കണമെന്നാവശ്യം കുറെ കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.