ചാവക്കാട്: സമഗ്ര ശുചീകരണ യജ്ഞത്തിന് ചാവക്കാട് നഗരസഭയില്‍ തുടക്കമായി. ബസ്സ്റ്റാൻഡിന് സമീപത്തെ അമ്പത്ത്കുളം വൃത്തിയാക്കിയാണ് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എ. മഹേന്ദ്രന്‍, കൗൺസിലർ പി.എ. വിശ്വംഭരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പോള്‍ തോമസ്, ഷമീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, വസന്ത്, റിജേഷ്, സുജിത്ത് എന്നിവര്‍ പങ്കെടുത്തു. ആശാ വര്‍ക്കര്‍മാര്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചൊവ്വാഴ്ച മുതല്‍ 25 വരെ കൊതുകുകളുടെ ഉറവിട നശീകരണവുമായി ബന്ധപ്പെട്ട് ഗൃഹസന്ദര്‍ശനവും പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി നഗരസഭയിലെ സ്‌കൂളുകള്‍ ശുചീകരിക്കുന്നതിനുള്ള ക്ലീന്‍ സ്‌കൂള്‍ ഡേ കാമ്പയിനും സംഘടിപ്പിക്കും. കൂടാതെ വിവിധ പരിപാടികളാണ് ശുചീകരണം യജ്ഞത്തോടനുബന്ധിച്ച് നഗരസഭയില്‍ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.