അന്യ സംസ്ഥാന തൊഴിലാളിയായ മലമ്പനി ബാധിതൻ മുങ്ങിയെന്ന്​ സംശയം

എരുമപ്പെട്ടി: ഇതര സംസ്ഥാന തൊഴിലാളികളിൽ മലമ്പനി പടരുന്നു. മലമ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം കാണാ തായ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ശ്രമമാരംഭിച്ചു. എരുമപ്പെട്ടി കടങ്ങോട് റോഡ് ജങ്ഷനിലെ കെട്ടിടത്തിൽ താമസിക്കുന്ന ഒഡിഷ സ്വദേശിയായ സന്തോഷാണ് മലമ്പനി ബാധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. കൂടുതൽ പരിശോധനകൾക്കായി അടുത്ത ദിവസം വരാൻ നിർദേശിച്ചെങ്കിലും പിന്നീട് വന്നില്ല. പരിസര പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പ്രവർത്തകർ ക്ലോറിനേഷൻ നടത്തി. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലമായതിനാൽ നിരവധി പേർക്ക് മലമ്പനി പടർന്നിട്ടുണ്ടാകാൻ സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.