യുവാക്കളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; കാറും പ്രതിയും കസ്​റ്റഡിയിൽ

വേലൂര്‍: കീഴ്തണ്ടിലം സൻെററില്‍ യുവാക്കളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പ്രതിയായ യുവാവും കാറും പൊലീസ് കസ്റ്റഡിയിൽ. തണ്ടിലം മനയ്ക്കലാത്ത് വീട്ടിൽ ബിനോയ് (42), പുത്തൻപുരയ്ക്കൽ വീട്ടിൽ നിമോദ് (38) എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഇരുവരെയും ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനോയിയുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിനു ശേഷം കാർ നിർത്താതെ പോയ പ്രതി കീഴ്തണ്ടിലം വലിയപുരയ്ക്കല്‍ വീട്ടിൽ ജോഷിയെയും (35) കാറും എരുമപ്പെട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.