തൃശൂര്‍: ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് തൃശൂര്‍ തെക്കേമഠം നല്‍കുന്ന ആചാര്യരത്‌ന പുരസ്‌കാരം ആയുര്‍വേദാചാര് യന്‍ ഇ.ടി. നാരായണന്‍ മൂസ്സതിനും സാമവേദാചാര്യന്‍ നെല്ലിക്കാമാമുണ്ണ് നീലകണ്ഠന്‍ നമ്പൂതിരിക്കും സമര്‍പ്പിക്കുമെന്ന് തെക്കേമഠം അധികൃതര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഇരുവര്‍ക്കും 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും സമ്മാനിക്കും. ഒമ്പതിന് വൈകീട്ട് നാലിന് തെക്കേമഠം ശ്രീഭദ്രമണ്ഡപത്തില്‍ സംഘടിപ്പിക്കുന്ന പുരസ്‌കാര സദസ്സ് സുരേഷ്‌ഗോപി എം.പി ഉദ്ഘാടനം ചെയ്യും. കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരിക്കും. പുരസ്‌കാര സമര്‍പ്പണത്തിന് ശേഷം തൃശൂര്‍ കഥക് കേന്ദ്രം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. രാവിലെ യോഗേശ്വരപൂജ, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ നടക്കും. വാർത്തസമ്മേളനത്തില്‍ മോഹനന്‍ വെങ്കിടകൃഷ്ണൻ, ജയന്‍ തെക്കേപ്പാട്ട്, ഡോ. പാഴൂര്‍ ദാമോദരന്‍, വടക്കുമ്പാട്ട് നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.