തെരഞ്ഞെടുപ്പ്​ ഫലം വരു​േമ്പാൾ മുഖ്യമന്ത്രി രാജിവെക്കേണ്ടി വരും -പി.സി. ജോർജ്​​

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരുേമ്പാൾ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കേണ്ടി വരുമെന്ന് പി.സി. ജോർജ് എം.എൽ.എ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻെറ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സർക്കാർ പൂരാഘോഷങ്ങൾ തകർക്കുന്നുവെന്ന് ആരോപിച്ചും ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമാവധി 30 നിയമസഭ മണ്ഡലങ്ങളിൽ മാത്രമായി ഇടതുപക്ഷത്തിൻെറ ഭൂരിപക്ഷം ഒതുടങ്ങിയാൽ ധാർമികമായി പിണറായി വിജയൻ രാജിവെക്കാൻ ബാധ്യസ്ഥനാണ്. ശബരിമല ആചാരങ്ങൾ തകർക്കണെമന്ന നിർബന്ധബുദ്ധിയോെട ഇറങ്ങിയ മുഖ്യമന്ത്രി നല്ല പാഠം പഠിച്ചു. ഇതിൽ കൂടുതൽ പഠിക്കാനില്ല. ൈനഷ്ഠിക ബ്രഹ്മചര്യത്തിൻെറ അർത്ഥം പോലും മനസ്സിലാക്കാതെ മുഖ്യമന്ത്രി ഇറങ്ങിത്തിരിച്ചതിൻെറ പരിണിതഫലം എത്രയോ വലുതാണ്. ഈ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി അത് അനുഭവിക്കും. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിൽ സുേരന്ദ്രൻ ജയിച്ചിരിക്കും. കേരളത്തിൽ മുഴുവൻ ആചാര സംരക്ഷണ വിഷയം ചർച്ചചെയ്യപ്പെട്ടു എന്നതിന് തെളിവായി തിരുവനന്തപുരത്തും എൻ.ഡി.എ ജയിക്കും. തൃശൂരിൽ അൽപം നേരത്തെ സ്ഥാനാർഥി ഇറങ്ങിയിരുെന്നങ്കിൽ ഇവിടെയും എൻ.ഡി.എ വിജയിക്കുമായിരുന്നു. ഒരു ന്യൂജനറേഷനെ സൃഷ്ടിച്ച് ഫ്രീക്കന്മാരുടെ സംസ്കാരം ഉണ്ടാക്കി നാടിനെ അപമാനെപ്പടുത്തി നശിപ്പിക്കാനുള്ള ശക്തികളാണ് നമ്മുടെ സംസ്കാരത്തെ തകർക്കുന്നത്. അല്ലാെത പിണറായി വിജയനൊന്നുമല്ല ഇതിന് പിന്നിലുള്ളത്. പിണറായി വിജയൻ കമ്യൂണിസ്റ്റായതുകൊണ്ട് ഇറങ്ങി. അബദ്ധം പറ്റിയപ്പോൾ പിൻമാറി. തെരഞ്ഞെടുപ്പിൽ നമുക്ക് ഏറ്റവും അധികം നന്ദി പറേയണ്ടത് പിണറായി വിജയനോടാണ്. പൂരം വെടിക്കെട്ടിൻെറ കാര്യത്തിൽ കോടതിയുടെ പോക്കിൽ അഭിപ്രായ വ്യത്യാസമുണ്ട്. ബഹുമാനപ്പെട്ട എന്ന് ചേർത്ത് കോടതിയെയും കുറ്റപ്പെടുത്താം. ബഹുമാനപ്പെട്ട കോടതി ബഹുമാനപുരസരം തെറ്റ് കാണിക്കുന്നുവെന്ന് പറയേണ്ടിവരും. ഭാരതത്തിൽ പൗരത്വമില്ലാത്ത കനേഡിയൻ വ്യക്തിയാണ് കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും മറ്റും കപ്പം നൽകി പൂരവും മറ്റും തകർക്കുന്നത്. ഇവിടത്തെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ അവർക്ക് അവകാശം നൽകിയതാരാെണന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് മന്ത്രിമാരാണെന്നും പി.സി. ജോർജ് പറഞ്ഞു. നടുവിലാലിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. എം.എസ്. സമ്പൂർണ, ബി. ഗോപാലകൃഷ്ണൻ, കെ. മഹേഷ്, രവികുമാർ ഉപ്പത്ത്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ശശികുമാർ, വത്സൻ െചമ്പക്കര, കെ.പി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.