ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കുന്നംകുളം: ചൊവ്വന്നൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വെള്ളറക്കാട് കൽക്കടത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ നായരുടെ മകൻ അനിൽകുമാർ (29 ), പുന്നയൂർക്കുളം പരൂർ വീട്ടിൽ പി.എ. ബാബു (46) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരക്ക് ശേഷം ചൊവ്വന്നൂർ ഗുഹയ്ക്ക് സമീപമായിരുന്നു സംഭവം. നേർക്കുനേരെ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അനിൽകുമാർ സംഭവസ്ഥലത്തും ബാബു അമല ആശുപത്രിയിലും മരിച്ചു. കുട്ടിയിടിച്ച ആഘാതത്തിൽ ഇരുവരും റോഡിൽ തലയിടിച്ച് വീണതാണ് മരണത്തിന് കാരണം. കുന്നംകുളം അരിമാർക്കറ്റിലെ പലച്ചരക്ക് കടയിലെ ജീവനക്കാരനായിരുന്നു അനിൽകുമാർ. കടയടച്ച് വീട്ടിലേക്ക് പോകുകയായിരുന്നു. വെള്ളാറ്റഞ്ഞൂരിലുള്ള ഭാര്യവീട്ടിൽ പോയി പുന്നയൂർക്കുളത്തേക്ക് മടങ്ങുകയായിരുന്നു ബാബു. അനിൽകുമാറിൻെറ മൃതദേഹം റോയൽ ആശുപത്രി മോർച്ചറിയിൽ .കുന്നംകുളം പൊലീസ് മേൽനടപടി സ്വീകരിച്ചു. അപകടത്തെത്തുടർന്ന് അൽപസമയം കുന്നംകുളം വടക്കാഞ്ചേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. എടപ്പാളിൽ വർക്ക്ഷോപ്പ് തൊഴിലാളിയാണ് ബാബു. ഭാര്യ: ഷീല. മക്കൾ: നന്ദന, നയന . ശ്യാമളയാണ് അനിൽകുമാറിൻെറ മാതാവ്. അവിവാഹിതനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.