മജ്​ലിസുന്നൂർ വാർഷികം

പെരുമ്പിലാവ്: കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദിൽ നടത്തിവരുന്ന ദിക്ർ ഹൽഖയുടെയും മജ്ലിസുന്നൂറിൻെറയും വാർഷികത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി കടവല്ലൂർ വടക്കുമുറി അൽ ഹയാത്ത് നഗറിൽ നടന്ന മത വിജ്ഞാന സദസ്സും ദുആ മജ്ലിസും സമാപിച്ചു. അൽ ഹാഫിള് ജാബിർ എടപ്പാൾ പ്രഭാഷണം നടത്തി, ദിക്ർ, മജ്ലിസുന്നൂർ ആത്മീയ സംഗമത്തിൽ ഒ.എം. സൈനുൽ ആബിദീൻ തങ്ങൾ മേലാറ്റൂർ ദുആക്ക് നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി ഹസ്സൻകുട്ടി, മഹല്ല് ഖത്തീബ് കെ.കെ. സുലൈമാൻ ദാരിമി, അബ്ദുസമദ് ലത്തീഫി, അബ്ദുറഹ്മാൻ ഫൈസി, ഷെഫീഖ് മൗലവി പരുവകുന്ന്, എ. ഷെമീർ, മജീദ് ഫൈസി മണ്ണാറപ്പറമ്പ്, ഷരിഫ് ഫൈസി, മുസ്തഫ അഷ്റഫി, സുഹൈൽ, എ.ജെ. അബ്ദുൽ റഷിദ്, ഉമ്മർ മൗലവി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.