ഒറ്റപ്പെട്ട വയോധികയെ അഗതിമന്ദിരത്തിലേക്ക് മാറ്റി

ചാവക്കാട്: പഞ്ചാര മുക്കിൽ ഒറ്റപ്പെട്ട സാഹചര്യത്തിൽ കണ്ടെത്തിയ വയോധികയെ അഗതിമന്ദിരത്തിലേക്ക് മാറ്റി. തളിക്കുളം ഏങ്ങൂർ സ്വദേശി പടിയത്ത് രാധാകൃഷ്ണൻെറ ഭാര്യ തങ്കമ്മയേയാണ് (74) വെള്ളിയാഴ്ച ഉച്ചയോടെ പഞ്ചാരമുക്കിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്. പരിസരവാസികളാണ് വിവരമറിയച്ചത്. ഗുരുവായൂർ നഗരസഭ കൗൺസിലർ ലതപ്രേമൻെറ നേതൃത്വത്തിൽ കൗൺസിലർമാരായ എ.പി. ബാബു, ടി.കെ. വിനോദ് കുമാർ, പ്രിയ രാജേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി അന്വേഷിച്ചു. ശേഷം വയോധികയെ ചാവക്കാട് പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. വീട് തളിക്കുളത്താണെന്നും അന്തിക്കാടാണെന്നും മരുമകൻെറ പേര് മുകുന്ദനെന്നും ഇവർ പറഞ്ഞു. ഇതേ തുടർന്നാണ് ബന്ധുക്കളെത്തും വരെ ഗുരുവായൂർ നഗരസഭയുടെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. സാമൂഹിക നീതി വകുപ്പ് ചാവക്കാട് സി.ഡി.പി.ഒ ജ്യോതിഷ്മതി, ഗുരുവായൂർ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ പ്രത്യൂക്ഷ, സബിത എന്നിവരും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.