കേബിൾ ടി.വിസിഗ്​നൽ ഓപറേറ്റർമാരുടെ വരുമാന തർക്കം ടിഡിസാറ്റ് മുഖേന പരിഹരിക്കണം

കേബിൾ ടി.വിസിഗ്നൽ ഓപറേറ്റർമാരുടെ വരുമാന തർക്കം ടിഡിസാറ്റ് മുഖേന പരിഹരിക്കണം കൊച്ചി: പ്രാദേശിക കേബിൾ ടി.വി ഒാ പറേറ്റർമാരും സിഗ്നൽ ഓപറേറ്റർമാരും തമ്മിലെ വരുമാന തർക്കം ടെലികോം തർക്കപരിഹാര അപ്േലറ്റ് ട്രൈബ്യൂണൽ വഴി (ടിഡിസാറ്റ്) പരിഹരിക്കണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചും. വരുമാനം പങ്കിടാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിശ്ചയിച്ച 5545 അനുപാതം സ്വീകാര്യമല്ലെന്നും കേബിൾ ടി.വി മേഖലയിൽ നിയന്ത്രണങ്ങളും താരിഫും നിശ്ചയിക്കാൻ ട്രായിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി എറണാകുളം വെണ്ണലയിലെ കേബിൾ ഒാപറേറ്റേഴ്സ് വെൽഫെയർ അസോസിയേഷനും കേബിൾ ഒാപറേറ്റർമാരും നൽകിയ ഹരജികൾ തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിെവക്കുകയായിരുന്നു. 2017ലെ ടെലികോം (ബ്രോഡ്കാസ്റ്റ് ആൻഡ് കേബിൾ) സർവിസ് ഇൻറർ കണക്ഷൻ റെഗുലേഷൻസ് വ്യവസ്ഥകളെയാണ് ചോദ്യം ചെയ്തത്. സിംഗിൾ ബെഞ്ച് വിധിയിൽ അപാകതയില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ട്രായി നിർദേശം വരുംമുമ്പ് വരുമാനത്തിൻെറ ഭൂരിഭാഗം ഓഹരിയും കേബിൾ ഒാപറേറ്റർമാർക്കാണ് ലഭിച്ചിരുന്നത്. എന്നാൽ, ഉത്തരേന്ത്യയിൽ പ്രാദേശിക കേബിൾ ഒാപറേറ്റർമാർക്ക് തുച്ഛവിഹിതമാണ് ലഭിച്ചത്. ഇത് കണക്കിലെടുത്താണ് ട്രായ് അഖിലേന്ത്യതലത്തിൽ 45 ശതമാനം ഷെയർ കേബിൾ ഒാപറേറ്റർക്ക് ലഭിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഇൗ നിർദേശം വന്നതോടെ 55 ശതമാനത്തിൽ കുറഞ്ഞ തുക മൾട്ടി സിഗ്നൽ ഒാപറേറ്റർക്ക് സ്വീകാര്യമല്ലാതായെന്നും വിലപേശി കരാർ ഉറപ്പിക്കാനുള്ള സാധ്യത ഇല്ലാതായെന്നുമാണ് കേബിൾ ഒാപറേറ്റർമാരുടെ വാദം. എന്നാൽ, കേബിൾ ടി.വി മേഖലയിൽ താരിഫ് നിശ്ചയിക്കാനും നിയന്ത്രണങ്ങൾ കൊണ്ടുവരാനും ട്രായിക്ക് അധികാരമുണ്ടെന്നും കരാർ അനുപാതത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്റ്റാർ ഇന്ത്യ കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചാണ് ഡിവിഷൻ ബെഞ്ച് ഈ നിലപാടെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.