നടൻ ശ്രീരാമൻ വടുതലയിൽ

കുന്നംകുളം: നിയോജക മണ്ഡലത്തിലെ പ്രമുഖർ രാവിലെ തന്നെ അതത് പോളിങ് ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തി. നടൻ വി.കെ. ശ്രീ രാമൻ വടുതല ഗവ. യു.പി സ്കൂളിൽ ഭാര്യയോടൊപ്പമെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തി. മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന സഹായമെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്, തച്ചുശാസ്ത്ര വിദഗ്ധൻ കാണിപ്പയ്യൂർ നമ്പൂതിരിപ്പാട് എന്നിവർ കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂളിലും ഗാനരചയിതാവ് ഹരി നാരായണൻ കരിക്കാട് സി.എം.എൽ.പി സ്കൂളിലും ഗാനരചയിതാവ് റഫീക്ക് അഹമ്മദ് അക്കിക്കാവ് സൻെറ് മേരീസ് കോളജിലും വോട്ട് ചെയ്തു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം മുൻ എം.എൽ.എ ബാബു എം. പാലിശേരി, യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശേരി എന്നിവർ കൊരട്ടിക്കര ഗവ. യു.പി സ്കൂളിലും വോട്ട് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.