തൃശൂർ: വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ സ്ത്രീയടക്കം രണ്ട് േപരെ പൊലീസ് അറസ്റ്റ് ചെയ്തു. കണിമംഗലം വലിയാല ുക്കലിൽ പെൺവാണിഭം നടത്തിയ തളിക്കുളത്തെ സീമ (40), അന്തിക്കാട്ടെ സജിൻ (27) എന്നിവരെയാണ് നെടുപുഴ പൊലീസ് പിടികൂടിയത്. വീട്ടിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെ ഷെൽട്ടർ ഹോമിലാക്കി. സീമയെ അറസ്റ്റിലായതിനാലാണ് കുട്ടികളെ ഷെൽട്ടർ ഹോമിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. കോർപറേഷൻ കല്ല്യാണമണ്ഡപത്തിന് സമീപം വാടക വീട്ടിൽ തയ്യൽ യൂനിറ്റ് നടത്തി വരികയായിരുന്നു. അതിൻെറ മറവിലായിരുന്നു പെൺവാണിഭം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. പൊലീസ് എത്തിയതിനെ തുടർന്ന് ഒരാൾ വീട്ടിൽനിന്ന് ഇറങ്ങിയോടി. അധികമാളുകൾ ഇല്ലാത്തിടത്താണ് വീട് നിൽക്കുന്നത്. ആയതിനാൽ അധികമാളുകളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഈ വീട്ടിൽ ഇടക്കിടെ കാറുകൾ വന്ന് പോകുന്നത് കണ്ട് സംശയം തോന്നി ആരോ പൊലീസിൽ വിവരം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.