കൊടുങ്ങല്ലൂർ: തെരഞ്ഞെടുപ്പുകൾ പലതും കഴിഞ്ഞിട്ടും വലിയവിഭാഗം വോട്ടർമാർക്കും കളർ െഎ.ഡി കാർഡ് ലഭിച്ചില്ല. നേരത്തേ അനുവദിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് െഎ.ഡി കാർഡ് കളറാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തന്നെയാണ് മുേന്നാട്ടുവന്നത്. 2010 മുതൽ ഇതിന് നടപടി തുടങ്ങുകയും ചെയ്തു. തുടർന്നുവന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെറിയവിഭാഗം സമ്മതിദായർക്ക് കളർ െഎ.ഡി കാർഡ് വിതരണംചെയ്തു. ബൂത്ത് ലെവൽ ഒാഫിസർമാർ വഴിയാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർമാരിൽനിന്ന് കളർ ഫോട്ടോ ശേഖരിച്ചത്. ആധാറുമായി ലിങ്ക് ചെയ്തുകൊണ്ട് കളർ െഎ.ഡി കാർഡ് നൽകാനായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻെറ തീരുമാനം. ആധാറുമായി ബന്ധപ്പെട്ട് സുപ്രീംകോടിയിൽ വ്യവഹാരം വന്നതോടെ തെരഞ്ഞെടുപ്പ് കമീഷൻ കളർ െഎ.ഡി കാർഡ് നൽകുന്നത് നിർത്തിവെക്കുകയായിരുന്നുവത്രേ. അതേസമയം, പഴയ കാർഡിൽ തിരുത്ത് ആവശ്യമായി വരുേമ്പാൾ മാറ്റിനൽകുന്നത് കളർ െഎ.ഡി കാർഡാണ്. പഴയത് നഷ്ടപ്പെട്ടവർക്ക് പുതിയത് അനുവദിക്കുേമ്പാഴും കളർ നൽകും. അല്ലാതെ പഴയത് മാറ്റി കളറാക്കാൻ മറ്റ് നടപടികളൊന്നും കമീഷൻ കൈക്കൊണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.