കുന്നംകുളം: അഗ്നി രക്ഷാ സേന വാരാചരണത്തിൻെറ ഭാഗമായി കുന്നംകുളം ഫയർ സ്റ്റേഷനിൽ നടത്തി. സ്റ്റേഷൻ മാസ്റ്റർ ബി. വൈശ ാഖ്, ലീഡിങ് ഫയർമാൻ ഫെലിക്സ് മാത്യു, ബി. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. കച്ചവട സ്ഥാപനം കത്തിനശിച്ചു കേച്ചേരി: കേച്ചേരി-അക്കിക്കാവ് ബൈപാസിൽ ചിറനെല്ലൂർ കൂമ്പുഴ പാലത്തിന് സമീപം പുറമ്പോക്കിൽ പ്രവർത്തിച്ചിരുന്ന കച്ചവട സ്ഥാപനം കത്തിനശിച്ചു. പഴുന്നാന ചെന്മന്തട്ട സ്വദേശിയുടേതായിരുന്നു കട. കഴിഞ്ഞ ദിവസം അർധ രാത്രിയിലാണ് സംഭവം. കടക്കുള്ളിൽ നിന്നും തീ ഉയരുന്നത് കണ്ട് അതുവഴി വന്ന ബൈക്ക് യാത്രികൻ ഫയർഫോഴ്‌സിനെ വിളിച്ചറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തുമ്പോഴേക്കും പൂർണമായും കത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.