ചിത്രരചന മത്സരം

തൃശൂർ: അഗ്നിശമന സുരക്ഷ വാരാചരണത്തോടനുബന്ധിച്ച് തൃശൂരിൽ കുട്ടികൾക്കായി സംഘടിപ്പിച്ചു. ജവഹർ ബാലഭവൻ ഹാളിൽ സംഘടിപ്പിച്ച ചിത്രരചനയിൽ 150 കുട്ടികൾ പങ്കെടുത്തു. സേനയുടെ വിവിധ സുരക്ഷ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും കുട്ടികൾ ചിത്രങ്ങളിലൂടെ ജീവനേകി. അഗ്നിശമന സേനയുടെ പ്രവർത്തനങ്ങൾ കുരുന്നു മനസ്സുകളെ എത്രത്തോളം സ്വാധീനിക്കുന്നുെവന്ന് മനസ്സിലാക്കുന്നതിൻെറ ഭാഗമായി നടത്തിയ മത്സരം തൃശൂർ സ്റ്റേഷൻ മാസ്റ്റർ എ.എൽ. ലാസർ ഉദ്ഘാടനം ചെയ്തു. ബാലഭവൻ പ്രിൻസിപ്പൽ നാരായണി അധ്യക്ഷത വഹിച്ചു. അസി.സ്റ്റേഷൻ ഓഫിസർ ബൽറാം ബാബു, ലീഡിങ് ഫയർമാൻ അനിൽകുമാർ, കെ.എൽ. എഡ്വേർഡ്, വിജേഷ് ഏലിയാസ്, ഷൈജു, നവനീത് കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.