ബ്യൂട്ടി പാർലർ വെടിവെപ്പ്​: ജാമ്യാപേക്ഷ മാറ്റി

ബ്യൂട്ടി പാർലർ വെടിവെപ്പ്: ജാമ്യാപേക്ഷ മാറ്റി കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ആലുവ എൻ.എ.ഡി കോമ്പാറവെളുക്കോടൻവീട്ടിൽ ബിലാൽ (25), തേവര വാട്ടർ ടാങ്ക് റോഡ് വലിയതറ വീട്ടിൽ വിപിൻ വഗീസ് (30), കലൂർ പോണേക്കര സ്വദേശി അൽത്താഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണനയിലുള്ളത്. 2018 ഡിസംബർ 15നാണ് ബൈക്കിലെത്തിയ രണ്ടുപേർ എയർപിസ്റ്റൾ ഉപയോഗിച്ച് നടി ലീന മരിയ പോളിൻെറ കടവന്ത്രയിലെ നൈൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത്. കേസിലെ ഒന്നാം പ്രതി ബിലാലിൻെറ കസ്റ്റഡി ശനിയാഴ്ചയാണ് അവസാനിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.