ചാവക്കാട്: തിരുവത്രയിൽ യു.ഡി.എഫ് ബൂത്ത് ഓഫിസ് തകർത്തെന്നും പ്രചാരണ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചെന്നും പരാതി. തിരുവത്ര ആനത്തല മുക്കിൽ യു.ഡി.എഫ് പ്രവർത്തകർ കെട്ടിയ തോരണങ്ങൾ, ബോര്‍ഡുകൾ എന്നിവയാണ് വിഷുത്തലേന്ന് രാത്രി അജ്ഞാതർ തകര്‍ത്തത്. ബൂത്ത് ഓഫിസിന് സമീപത്തെ കൊടി മരങ്ങളും തകര്‍ത്തു. സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ ആസൂത്രിതമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. നേതാക്കളുടെ പരാതിയെ തുടര്‍ന്ന് ചാവക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.