വിഷു​വല്ല, ബാലഭവനിൽ ചെറുപൂരം

തൃശൂർ: ജവഹർ ബാലഭവനിൽ ഇന്നലെ ചെറു പൂരമായിരുന്നു. വിഷു ആഘോഷമാണ് സംഘടിപ്പിച്ചതെങ്കിലും ചെറിയ പടക്കങ്ങളുടെയും മ റ്റും ശബ്ദവും വെളിച്ചവും ബാലഭവൻെറ മുറ്റത്ത് പൂരപ്രതീതി ഉളവാക്കി. കമ്പിത്തിരിയും മത്താപ്പും മറ്റും കഴിഞ്ഞപ്പോൾ കുട്ടികൾ വീണ്ടും വീണ്ടും പരിശീലകരുടെ പിന്നാലെക്കൂടി. 1,500ഓളം കുട്ടികളുള്ള അവധിക്കാല ക‍്യാമ്പ് വിഷു ആഘോഷിച്ച് തിമിർത്തു. വിശിഷ്ടാതിഥി കലാമണ്ഡലം ക്ഷേമാവതി കുട്ടികൾക്ക് മധുരം വിതരണവും ചെയ്തു. കമ്പിത്തിരി കത്തിച്ചും കുട്ടികൾക്ക് വിഷു സന്ദേശം നൽകിയും അവർതന്നെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. എക്സി. ഡയറക്ടർ പി. കൃഷ്ണൻകുട്ടി മാസ്റ്റർ ക്ഷേമാവതിയെ പൊന്നാട അണിയിച്ചു. ആഘോഷത്തി‍ൻെറ ഭാഗമായി സംഘടിപ്പിച്ച കളിപ്പാട്ട ശേഖരണം രണ്ട് കുട്ടികളിൽനിന്ന് കളിപ്പാട്ടം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തതും ക്ഷേമാവതി തന്നെ. പ്രിൻസിപ്പൽ ഇ. നാരായണി, ഭരണസമിതി അംഗം വി. മുരളി, ക‍്യാമ്പ് ഡയറക്ടർ കോലഴി നാരായണൻ മാഷ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. വിഷു പ്രമാണിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ ബാലഭവന് അവധിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.