തൃശൂർ: ഇനി അധികാര സ്ഥാനത്തേക്കില്ലെന്ന് എ.കെ. ആൻറണി. തൃശൂർ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ് രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കാബിനറ്റ് പദവിയിലേക്കും താനില്ല. ആ കാലം കഴിഞ്ഞു. രാഷ്ട്രപതി പദവിയിലേക്ക് വരുമെന്ന് പറയുന്നവരോട് ഭ്രാന്ത് പറയരുതെന്നാണ് താൻ പ്രതികരിക്കാറ്. എന്നാൽ, അവസാനശ്വാസം വരെ താൻ കോണ്‍ഗ്രസിലുണ്ടാകും. രാഹുല്‍ഗാന്ധി അധികാരത്തില്‍ വന്നാല്‍ 33 ശതമാനം സ്ത്രീ സംവരണം ഉറപ്പാണ്. പാർട്ടികളുടെ പുരുഷ മേധാവിത്വത്തിന് പരിഹാരം സംവരണം മാത്രമാണ്-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.