ആമ്പല്ലൂര്‍: ദേശീയ പാതയിൽ പുതുക്കാട് സൻെററില്‍ ലോറി ഡ്രൈവറുടെ മരണത്തിനിടയാക്കി നിർത്താതെ േപായ കാർ കണ്ടെത്തി യപ്പോൾ പൊലീസ് ഞെട്ടി- അതൊരു ഡോക്ടറുടെ കാർ ആണ്. അപകടമുണ്ടാക്കിയ കാർ നിർത്തിയില്ല എന്ന് മാത്രമല്ല അടുത്ത യൂ-ടേണിൽനിന്നും കാർ തിരിച്ച് അപകടത്തിൽപ്പെട്ട് രക്തത്തിൽ കുളിച്ച് പിടയുന്ന ആ മനുഷ്യൻെറ അടുത്ത് കൂടെ അതിവേഗം ഓടിച്ച് പോയി! െപരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഡോ. സംഗീത് ചെറിയാൻ ആണ് കാർ ഓടിച്ചിരുന്നത്. കളമശ്ശേരിയിലെ ഷോറൂമില്‍ നിന്ന് പുതുക്കാട് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. ഡോ. സംഗീതിനെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയാണ് പുതുക്കാട് സൻെററില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തമിഴ്‌നാട് സ്വദേശി ലോറി ഡ്രൈവര്‍ ശശികുമാർ (46) മരിച്ചത്. ചായ കുടിക്കാൻ ലോറി നിര്‍ത്തി ദേശീയപാത മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. തൃശൂര്‍ ഭാഗത്തേക്ക് പോയ കാര്‍ ഇടിച്ച് ശശികുമാര്‍ ദൂരത്തേക്ക് തെറിച്ചു വീണു. എറണാകുളത്തെ വീട്ടിൽ നിന്ന് പെരിന്തൽമണ്ണയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ഡോ. സംഗീത്. അപകടമുണ്ടായതോടെ യാത്ര ഉപേക്ഷിച്ചു. മുേമ്പാട്ട് പോയ ഡോ. സംഗീത് പുതുക്കാട് സ്റ്റാൻഡിന് മുമ്പില്‍ വെച്ച് യൂ-ടേണ്‍ എടുത്ത് വന്ന വഴിയേ മടങ്ങി. മടങ്ങുേമ്പാൾ ശശികുമാർ വഴിയരികിൽ ചോരവാര്‍ന്നൊലിച്ച് കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കണ്ണിൽ ചോരയില്ലാതെ ഈ ഭിഷഗ്വരൻ ആ നിസ്സഹായകനെ അവഗണിച്ചു. അപകടസമയത്ത് തെറിച്ചുപോയ കാറിൻെറ ഒരു ഭാഗം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ കളമശ്ശേരിയിലെ ഷോറൂമിൽ വെച്ച് പൊലീസ് കണ്ടെത്തിയത്. കേട് വന്ന കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ ആണ് ഷോറൂമില്‍ എത്തിച്ചതെന്ന് െപാലീസ് പറഞ്ഞു. പശുവിനെ ഇടിച്ചാണ് കേട് വന്നത് എന്നാണ് ഡോക്ടര്‍ അവിടെ പറഞ്ഞത്. ഫോറന്‍സിക് വിഭാഗം കാർ പരിശോധിച്ചു. പുതുക്കാട് എസ്.എച്ച്.ഒ സി.ജെ. മാര്‍ട്ടിന്‍, എസ്.ഐ കെ. മണികണ്ഠന്‍, എ.എസ്.ഐ ജോഫി ജോസഫ്, സി.പി.ഒമാരായ സുമേഷ്, രതീഷ്, ആൻറണി എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.