നെൽവയലിൽ അനധികൃത കെട്ടിട നിർമാണം

പെരുമ്പിലാവ്: ചൂണ്ടൽ -കുറ്റിപ്പുറം സംസ്ഥാന പാതയിൽ കടവല്ലൂർ പാടത്തെ കൃഷി സ്ഥലത്ത് അനധികൃത കെട്ടിട നിർമാണം. കോല ിക്കരയിലെ വ്യക്തി ഹോട്ടൽ തുടങ്ങാനാണ് കെട്ടിടം പണി ആരംഭിച്ചിട്ടുള്ളതെന്നറിയുന്നു. നെൽക്കൃഷി നടത്തുന്ന പാടത്ത് കെട്ടിടത്തിനു വേണ്ടി തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരെ നെൽവയൽ സംരക്ഷണ സമിതി കടവല്ലൂർ പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസ് എന്നിവയിൽ പരാതി നൽകി. കടവല്ലൂർ വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു പണി നിറുത്തിവെക്കാൻ നോട്ടീസ് നൽകിയെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം നിർമാണം പുനരാരംഭിക്കുകയായിരുന്നു. പരാതിയുമായി നെൽവയൽ സംരക്ഷണ സമിതി പ്രവർത്തകർ അധികൃതരെ വീണ്ടും സമീപിച്ചിട്ടുണ്ട്. എന്നാൽ അനധികൃത നിർമാണത്തിന് ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടെന്നും ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ നടപടി വൈകാനാണ് സാധ്യത. നിർമാണ പ്രവർത്തനങ്ങൾ നിർത്തിയില്ലെങ്കിൽ പണി നടക്കുന്ന കെട്ടിടത്തിനു മുന്നിൽ സമരം നടത്തുമെന്ന് നെൽവയൽ സംരക്ഷണ സമിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.