പുന്നയൂർക്കുളം: സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണം അട്ടിമറിച്ചെന്നാരോപിച്ച് എൽ.ഡി.എഫ് ബാങ്കിലേക്ക് നടത്തിയ മാര ്‍ച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനെന്ന് സഹകരണ ബാങ്ക് അധികൃതര്‍ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. പെന്‍ഷന്‍ വിതരണത്തിനുള്ള തുക ബുധനാഴ്ച വൈകീട്ടാണ് ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചത്. പിറ്റേന്നുതന്നെ വിതരണവും തുടങ്ങി. മൊത്തം 4424 അപേക്ഷകരിൽ 2036 പേര്‍ക്കാണ് സഹകരണ ബാങ്ക് വഴി പെൻഷൻ നല്‍കുന്നത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും എത്തിച്ചെന്നും ബാങ്ക് പ്രസിഡൻറ് പി. ഗോപാലന്‍, സെക്രട്ടറി എ.കെ. സതീഷ്‌കുമാര്‍, ഡയറക്ടർ എ.വൈ. കുഞ്ഞുമൊയ്തു എന്നിവർ വ്യക്തമാക്കി. എന്നാൽ ബാക്കിയുള്ള 2388 പേർക്ക് ഇനിയും പെൻഷൻ ലഭിച്ചിട്ടില്ല. ഇവർക്കു പെൻഷൻ ലഭിക്കാൻ വേണ്ട ഒരു നടപടിയും പഞ്ചായത്ത് അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് ബാങ്ക് ഭാരവാഹികൾ ആരോപിച്ചു. പലിശ ഈടാക്കി സര്‍ക്കാന്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് തുക അടയ്ക്കാന്‍ ഉത്തരവ് ഉണ്ടായിരുന്നെങ്കിലും പുന്നയൂര്‍ക്കുളം ബാങ്കിനെ അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നിരീക്ഷണ സമിതി യോഗത്തിലേക്ക് പഞ്ചായത്ത് മെമ്പര്‍മാരെ എസ്.എം.എസ് മുഖേനെയാണ് വിവരം അറിയിക്കാറെങ്കിലും അടുത്ത കാലത്ത് നടന്ന ഒരു യോഗത്തിലും പഞ്ചായത്ത് പ്രസിഡൻറും സി.പി.എം മെമ്പർമാരും പങ്കെടുക്കാറില്ല. ഡയറക്ടർമാരായ കെ.പി. ധർമ്മൻ, കെ. ഭാസ്കരൻ, റാഫി മാലികുന്ന് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.