തൃശൂർ: എം.ഒ. റോഡിലെ സബ്്വേ നിർമാണവും ഹൈറോഡിലെയും അരിയങ്ങാടിയിലെയും പൈപ്പിടൽ ജോലികളും റോഡ് നിർമാണങ്ങളും ഉടൻ ടാറിങ് പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിർമാണ പ്രവൃത്തികൾ മൂലം രൂക്ഷമായ ഗതാഗത കുരുക്കും പൊടിശല്യത്തിലുമാണ് വ്യാപാരികൾ. പട്ടാളം റോഡ് വികസനം നടക്കാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. പൂരവും ഈസ്റ്റർ,വിഷു ആഘോഷ തിരക്കുകളിലേക്ക് നഗരം കടക്കാനിരിക്കെ അടിയന്തരമായി നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ജോയ് ഡാനിേയൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മോഹനൻ, ജില്ല ജനറൽ സെക്രട്ടറി ജോൺസൺ തെക്കേക്കര, ജില്ല കോ ഓഡിനേറ്റർ ജോസ് പുതുരുത്തി, പി.എസ്.പി നസീർ, ഉസ്മാൻ അന്തിക്കാട്, ജെയിംസ് പാണാടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.