ശ്രീലങ്കന്‍ സംഘം കാര്‍ഷിക സര്‍വകലാശാലയിൽ

മണ്ണുത്തി: ശ്രീലങ്കയില്‍ നിന്നുള്ള കാര്‍ഷിക ശാസ്ത്രജ്ഞര്‍ കേരള കാര്‍ഷിക സർവകലാശാല സന്ദര്‍ശിച്ചു. ജാഫ്‌ന സർവ കലാശാലയിലെ ഡീന്‍ ഡോ. സൂരിയകുമാര്‍, സാങ്കേതിക ശാസ്ത്ര വിഭാഗം ഡീന്‍ ഡോ. ശിവമതി ശിവചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് അക്കാദമിക് സഹകരണം തേടി എത്തിയത്. യുദ്ധം തകര്‍ത്ത ജാഫ്നയുടെ കാര്‍ഷികമേഖലയുടെ പുനരുദ്ധാരണം ലക്ഷ്യം വെച്ച് എത്തിയ സംഘം വൈസ്ചാന്‍സലര്‍ ചന്ദ്രബാബുവിനെ സന്ദര്‍ശിച്ചു. കേരളത്തിലെ കാലാവസ്ഥയോട് സമാനമായ പാരിസ്ഥിതികഘടകങ്ങളാണ് ജാഫ്നയിലേത് എന്നതിനാല്‍ ഇവിടത്തെ കൃഷി രീതികള്‍ എറെ പ്രയോജനകരമാകുമെന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. അക്കാദമിക് സഹകരണത്തിന് കാര്‍ഷിക സർവകലാശാല സന്നദ്ധത പ്രകടിപ്പിച്ചു. ശ്രീലങ്കന്‍ വിദ്യർഥികള്‍ക്കും, കര്‍ഷകര്‍ക്കും, ശാസ്ത്രജ്ഞര്‍ക്കും പരിശീലനം സംഘടിപ്പിക്കാന്‍ തയാറാണെന്ന് വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ.ജിജു പി. അലക്‌സ് സംഘത്തെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.