കഞ്ചാവ് വിൽപന; അമ്മക്ക് പിറകെ മകനും പിടിയിൽ

തൃശൂർ: കഞ്ചാവ് വിൽപന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. പേരാമംഗലം മൈനക്കുളം സ്വദേശി തടത്തിൽ പ്രസീദയുടെ മകൻ പ്രസാദ് (ശംഭു-21) ആണ് തൃശൂർ എക്സൈസ് എൻഫോഴ്മൻെറ് ആൻറി നർകോട്ടിക് സ്പെഷൽ, സ്ക്വാഡ് സർക്കിൾ ഇൻസ്പകർ ജീജു ജോസ് അറസ്റ്റ് ചെയ്തത്. പ്രസീദയെ ദിവസങ്ങൾക്ക് മുമ്പ് രണ്ട് കിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കോലഴി എക്സൈസ് പിടികൂടിയതിൽ റിമാൻഡിലാണ്. ഓട്ടോയിൽ കഞ്ചാവ് വിൽപന നടത്തിയ കേസിലെ രണ്ടാം പ്രതിയാണ് പ്രസാദ്. കേസിൽ മൈനക്കുളം സ്വദേശി കുരുവിക്കല വീട്ടിൽ റോയ് (32) നേരത്തെ അറസ്റ്റിലായിരുന്നു. ശംഭു ഒളിവിലായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശംഭു. കഞ്ചാവ് മൊത്ത വിതരണ ശൃഖലയിലെ അംഗങ്ങളാണിവരെന്ന് എക്സൈസ് അറിയിച്ചു. കഞ്ചാവ് ചെറു പൊതികളിലാക്കി ഓട്ടോയിലും ബൈക്കിലും ആവശ്യക്കാർക്ക് വിതരണം ചെയ്യലായിരുന്നുവത്രെ. 200ഗ്രാം കഞ്ചാവ് ആണ് ഇവരിൽ നിന്നും കണ്ടെടുത്തിരുന്നത് അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജി, പ്രിവൻറീവ് ഓഫിസർ വി.എ ഉമ്മർ, എം.ജി. അനുപ്, സി.ഇ.ഒമാരായ ഗിരിധരൻ, ബിബിൻ, നിധിൻ, അബ്ദുൾജബ്ബാർ എന്നിവരും കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.