തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കുടിവെള്ള വിതരണത്തിന് തെരഞ്ഞെടുപ്പ് കമീഷൻെറ അനുമതി തൃശൂർ: രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കിയതായി കലക്ടർ ടി.വി. അനുപമ അറിയിച്ചു. കുടിവെള്ള വിതരണം വോട്ട് നേടാനുള്ള ഉപാധിയായി മാറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കമീഷന്‍ നിർദേശിച്ചിട്ടുണ്ട്. വിവേചനമില്ലാതെ, എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നതെന്ന് ഉറപ്പാക്കണം. കുടിവെള്ള വിതരണത്തിന് പിന്നില്‍ കച്ചവട താല്‍പര്യം ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ രാഷ്ട്രീയ പ്രവര്‍ത്തകരോ ഇതിന് നേതൃത്വം നല്‍കുന്നില്ലെന്നും ഉറപ്പാക്കണമെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം പ്രചാരണ സാമഗ്രികള്‍ നീക്കി തൃശൂർ: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ജില്ലയില്‍ സ്ഥാപിച്ച മൂന്ന് ലക്ഷത്തോളം പ്രചാരണ സാമഗ്രികള്‍ നീക്കിയതായി കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍നിന്നും സ്വകാര്യ ഇടങ്ങളിൽ നിന്നുമായി വ്യാഴാഴ്ച വരെ 2,97,037 പ്രചാരണ സാമഗ്രികളാണ് നീക്കിയത്. 1,706 ചുവരെഴുത്തുകള്‍, 2,73,138 പോസ്റ്ററുകള്‍, 5,986 ഫ്ലക്‌സ് ബോര്‍ഡുകള്‍, 16,209 കൊടികള്‍ എന്നിവയാണ് ജില്ലയിലെ വിവിധ ലോക്‌സഭാമണ്ഡലങ്ങളില്‍ നിന്നായി നീക്കിയത്. ഇതുമായി ബന്ധപ്പെട്ട് 15 കേസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.