വിഷ്ണുരാജിൻെറ റാങ്ക് ആഘോഷം ഡെറാഡൂണിൽ പരിശീലനത്തിനിടെ തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ 234ാം റാങ്ക് നേടിയ തൃശൂർ അരി മ്പൂർ എറവ് സ്വദേശി പട്ടാറ്റ് വീട്ടിൽ വിഷ്ണുരാജ് ഇന്ത്യൻ ഫോറസ്റ്റ് സർവിസ് പരിശീലന ഭാഗമായി ഡെറാഡൂണിലാണ്. ഫലം വരുമെന്ന് അറിയാമായിരുന്നതിൻെറ ആകാംഷയിലായിരുന്നു വിഷ്ണു. ഇത് രണ്ടാം ശ്രമമായിരുന്നു. വീട്ടിൽ അമ്മയും സഹോദരിയും മാത്രമാണുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് ഫോറസ്റ്റ് സർവിസിൽ പ്രവേശിച്ചത്. സിവിൽ സർവീസ് എഴുതാൻ ഏറെ ആഗ്രഹമായിരുന്നു. പിതാവ് തളിക്കുളം ഗവ. ഹൈസ്കൂളിലെ പ്രിൻസിപ്പലായിരുന്ന പി.കെ. രാജൻ ആറുവർഷം മുേമ്പ മരിച്ചു. മാതാവ് തൃശൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരിയാണ്. സഹോദരി നിഖില രാജ് തൃശൂർ ഡി.ഡി.ഇ ഓഫിസിലെ ജീവനക്കാരി. 2020 വരെയാണ് ട്രെയിനിങ് കാലാവധിയെങ്കിലും രാജിവെച്ച് ഉടൻ തന്നെ ഐ.എ.എസിന് േചരുമെന്ന് വിഷ്ണുരാജ് 'മാധ്യമ'ത്തിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.