കുടിവെള്ള പൈപ്പ​ുകൾ നഗരത്തിൽ പൊട്ടിക്കൊണ്ടേയിരിക്കുന്നു

ഗുരുവായൂർ: വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടൽ നഗരത്തിൽ തുടരുന്നു. കാന നിർമാണത്തിനും അമൃത് കുടിവെള് ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനും കുഴിയെടുക്കുമ്പോഴാണ് പൈപ്പ് പൊട്ടുന്നത്. പൈപ്പുകളുടെ സ്ഥാനം സംബന്ധിച്ച് വാട്ടർ അതോറിറ്റിയുടെ ൈകയിൽ രേഖകളില്ലാത്തതാണ് കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കുന്നത്. തെക്കെ നടയിൽ ദേവസ്വം ഓഫിസിനടുത്ത റോഡിലാണ് വ്യാഴാഴ്ച പൈപ്പ് പൊട്ടിയത്. ഒരാഴ്ച മുമ്പ് കോയ ബസാറിലും കർണംകോട് ബസാറിന് സമീപവും പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് പൊട്ടിയ ഭാഗത്ത് കാനയിലെ മലിന ജലം കലരാൻ സാധ്യതയുള്ളതിനാൽ സ്ഥിതി ഗുരുതരമാണ്. നേരത്തെ അങ്ങാടിത്താഴം ഭാഗത്ത് ഇത്തരത്തിൽ മലിനജലം കലർന്നിരുന്നു. കാന നിർമാണത്തിനായി കുഴിയെടുക്കുമ്പോൾ പൊട്ടുന്ന പൈപ്പ് മാറ്റാനായി 15 ലക്ഷം രൂപ നഗരസഭ വാട്ടർ അതോറിറ്റിക്ക് മുൻകൂറായി നൽകിയിട്ടുണ്ട്. എന്നാൽ ജോലിക്കാരില്ലെന്ന കാരണം പറഞ്ഞ് പലപ്പോഴും തകരാർ പരിഹരിക്കാൻ വൈകുന്നുണ്ട്. പൈപ്പിൻെറ തകരാർ പരിഹരിക്കാൻ വാട്ടർ അതോറിറ്റി യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് പ്രവാസി കൺവെൻഷൻ ഗുരുവായൂർ: എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിൻെറ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി സംഘടിപ്പിച്ച പ്രവാസി സംഘടനകളുടെ കൺെവൻഷൻ പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ആർ.വി. ഷെരീഫ്, വത്സൻ കളത്തിൽ, എ.സി. ആനന്ദൻ, പി.കെ. സെയ്താലിക്കുട്ടി, ലാസർ പേരകം, അഹമ്മദ് മുല്ല, കെ.വി. അഷറഫ്, എൻ.എ. ജോൺ, സുലൈഖ ജമാൽ, ഗീത ബാബു, ഗഫൂർ മരക്കാട്ടിൽ, എം.എ. അബ്ദുൽ റസാക്ക്, എം.ടി. മുഹമ്മദാലി, എ. അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു. കാമറ നിരക്ക് കുറഞ്ഞു ഗുരുവായൂർ: ദേവസ്വം ആനത്താവളത്തിൽ കാമറക്ക് ഈടാക്കിയിരുന്ന നിരക്കുകൾ കുറച്ചു. മൊബൈൽ ഫോൺ കാമറ-25, സ്റ്റിൽ കാമറ (വീഡിയോ സൗകര്യമുള്ളത്) - 100, പ്രഫഷനൽ വീഡിയോ കാമറ - 1,500.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.