കാർ വേഗം മാറ്റൂ........

തൃശൂർ: ഇൗ കാർ വേഗം മാറ്റൂ.... മുഷ്ടി ചുരുട്ടിയില്ലെങ്കിലും സിനിമ സ്റ്റെലിലായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. കേട്ടുനിന്ന ബി.ജെ.പി നേതാക്കളുെടയും പ്രവർത്തകരുെടയും നെറ്റി ചുളിഞ്ഞു. ആരും പ്രതികരിക്കാെത വന്നപ്പോ വണ്ടിമാറ്റൂവെന്ന് തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കൂടിയായ സുരേഷ്ഗോപി ആവർത്തിച്ചു. നാമനിർദേശ പത്രിക നൽകിയതിന് പിന്നാലെ കലക്ടറേറ്റ് വളപ്പിൽ നടാൻ ൈകയിൽ കരുതിയ പ്രേംനസീർ എന്നു പേരിട്ട വൃക്ഷത്തൈ താഴെ വീഴാതെ കൊണ്ടുവരുന്നതിനിെടയാണ് ഇന്നോവ കാർ സ്ഥലം മുടക്കിയായി കണ്ടത്. ആ കാർ കലക്ടറേറ്റ് പോർച്ചിൽ നിന്നും അങ്ങനെ മാറ്റാനാവിെല്ലന്ന് അതിനടുത്തെത്തിയേപ്പാൾ സുരേഷ് ഗോപിക്കും മനസ്സിലായി. ജില്ല കലക്ടർ ടി.വി. അനുപമ എന്ന കാറിന് മുന്നിലെ ബോർഡ് കണ്ടപ്പോഴായിരുന്നു അത്. സംഗതി മനസ്സിലായ ഉടൻ അദ്ദേഹം തന്നെ കാണാനായി എത്തിയവർക്ക് കൈ കൊടുത്തു. കാമറകളുമായി കാത്തുനിന്ന മാധ്യമങ്ങളെ കാണാൻ പോവുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.