കോൺഗ്രസ് പ്രകടന പത്രിക ബി.ജെ.പി നയത്തി​െൻറ പകർപ്പ്​ സീതാറാം യെച്ചൂരി

കോൺഗ്രസ് പ്രകടന പത്രിക ബി.ജെ.പി നയത്തിൻെറ പകർപ്പ് സീതാറാം യെച്ചൂരി വൈക്കം: കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക ബി.ജെ.പി സർക്കാർ പിന്തുടരുന്ന നയത്തിൻെറ പകർപ്പാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മൻമോഹൻ സിങ് സർക്കാർ നടപ്പാക്കിയ തെറ്റായ സാമ്പത്തികനയവും വ്യാപകമായ അഴിമതിയുമാണ് ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചത്. മോദി സർക്കാർ അതേ നയം കൂടുതൽ ശക്തമായി നടപ്പാക്കി. ഇപ്പോൾ കോൺഗ്രസ് വീണ്ടും അതേ നയത്തിൻെറ പ്രചാരകരായി മാറുന്നു. ഇടതുപക്ഷത്തിൻെറ ശക്തി വർധിക്കുന്നതിലൂടെ മാത്രമേ ഈ നയം തിരുത്താനാവുകയുള്ളൂെവന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം വൈക്കത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം വസ്തുതകൾക്ക് എതിരാണ്. ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റാനും കോൺഗ്രസിൻെറ ജനവിരുദ്ധ നയത്തെ പരാജയപ്പെടുത്താനുമുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. എല്ലാ പൗരാവകാശങ്ങളും ഇല്ലാതാകുന്ന ഗുരുതര രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നാൽ, കോൺഗ്രസിന് ബി.ജെ.പിയുടെ സാമ്പത്തിക നയത്തെയോ വർഗീയതയെയോ എതിർക്കാനാകില്ല. വർഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലെത്താനാണ് ബി.ജെ.പി പരിശ്രമിക്കുന്നത്. പ്രതിപക്ഷം വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം വസ്തുതകൾക്കെതിരാണ്. ആരാണ് രാജ്യത്ത് ഭിന്നത വളർത്തുന്നത് എന്ന കാര്യത്തിൽ ഇടതുപക്ഷത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഹിന്ദുഭീകരത എന്ന വാക്ക് ഇടതുപക്ഷം ഉപയോഗിക്കാറില്ല. ഇത് തെറ്റായ പ്രയോഗമാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ഭീകരത എന്നൊന്നില്ല. മഹാത്മാഗാന്ധിയെ വെടിവച്ചു വീഴ്ത്തുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ച ആശയം ഹിന്ദുത്വ രാഷ്ട്രീയമാണ്. ഇതിന് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. അത് മതാധിഷ്ഠിത ഭീകരതയല്ല. മതത്തിൻെറ രാഷ്ട്രീയ പ്രയോഗമാണ്. വിഷംപുരണ്ട വാക്കുകളാണ് പ്രധാനമന്ത്രിയിൽനിന്ന് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ വൈക്കം വിശ്വൻ, അഡ്വ. പി.കെ. ഹരികുമാർ, പി. സുഗതൻ, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, സി.കെ. ആശ, എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.