കൊടുങ്ങല്ലൂർ: സ്വന്തം രാജ്യത്തെ അവഗണിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് മുതിർന്ന കോൺഗ്രസ് നേതാ വ് ഉമ്മൻ ചാണ്ടി. ചാലക്കുടി ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാൻെറ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം കൊടുങ്ങല്ലൂരിലും കയ്പ്പമംഗലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിലും ജി.എസ്.ടി നടപ്പാക്കിയപ്പോഴും ജനങ്ങളെ കുറിച്ച് ചിന്തിച്ചില്ല. വിദേശ യാത്രകളിൽ ലോക നേതാക്കൾക്കൊപ്പം സെൽഫിയെടുക്കാൻ കെട്ടിപ്പിടിക്കുന്ന മോദി സ്വന്തം രാജ്യത്തെത്തുമ്പോൾ ജനങ്ങളെ മറക്കുന്നു. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനെ കുറിച്ച് നരേന്ദ്ര മോദിയുടെ പ്രസ്താവന സ്ഥാനത്തിന് യോജിച്ചതല്ല. പ്രധാനമന്ത്രി വിഭാഗീയത വളർത്തുന്ന പ്രസ്താവനകളാണ് നടത്തുന്നത്. കേരള മുഖ്യമന്ത്രി മോദിയുടെ മറ്റൊരു പതിപ്പാണെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. പൊലീസുകാരെ ആക്രമിക്കുന്നവരെ പോലും സംരക്ഷിക്കുന്നതാണ് പിണറായിയുടെ രീതി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ടി.യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൻ റഷീദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം. നാസർ, വി.എം. മുഹ്യിദ്ദീൻ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയ്, വൈസ് പ്രസിഡൻറ് വി.പി അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.