തൃശൂർ: നവീകരണം പൂര്‍ത്തിയാക്കിയ തൃശൂര്‍ നെഹ്‌റുപാര്‍ക്ക് തുറന്നു കൊടുത്തു. കുട്ടികള്‍ക്ക് അവധിക്കാലം ആഘോഷമാ ക്കാനുള്ള കളിയുപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി കളിയുപകരണങ്ങളും, മനോഹരമായ പുല്‍ത്തകിടിയും, നടപ്പാതയും വ്യായാമത്തിന് ഏറെ സഹായപ്രദമായി നിരവധി സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. സൈക്കിള്‍ - വാക്കിങ് ട്രാക്കുകളും, ഓപ്പണ്‍ ജിമ്മും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ശൗചാലയങ്ങളും നിർമിച്ചിട്ടുണ്ട്. പണി പൂർത്തിയായില്ലെങ്കിലും അവധിയുടെ പശ്ചാത്തലത്തിലാണ് നടപടി. നവീകരണത്തിന് പിന്നാലെ തുറന്ന പാർക്കിൽ 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രവേശനഫീസുണ്ട്. പത്തുരൂപ പ്രവേശനഫീസ് പാര്‍ക്കിൻെറ കാലാനുസൃതമായ നവീകരണത്തിന് ചെലവഴിക്കും. അമൃത്പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.66 കോടി രൂപ ചെലവഴിച്ചാണ് കോര്‍പറേഷന്‍ നവീകരണം പൂര്‍ത്തിയാക്കിയത്. ഓണത്തിനു മുമ്പേ അടച്ചതാണ് പാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.