ഊര്‍ജ്ജ കിരണ്‍ സെമിനാര്‍

വടക്കാഞ്ചേരി: ഊര്‍ജ്ജ സംരക്ഷണത്തിൻെറ മാര്‍ഗ നിർദേശങ്ങളുമായി വടക്കാഞ്ചേരിയില്‍ നടന്നു. സൻെറര്‍ ഫോര്‍ എന്‍വയ ോണ്‍മൻെറ്, എനര്‍ജി മാനേജ്‌മൻെറ്‌ സൻെറര്‍, തൃശൂര്‍ കേരളവര്‍മ്മ കോളജ് എന്നിവയുടെ സഹകരണത്തില്‍ വടക്കാഞ്ചേരി കേരളവര്‍മ്മ പബ്ലിക് ലൈബ്രറിയായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. ഊര്‍ജ്ജകാര്യ ശേഷിയും, സംരക്ഷണവുമായിരുന്നു സെമിനാറിലെ മുഖ്യ വിഷയം. ജില്ല ലൈബ്രറി കൗണ്‍സില്‍ നിർവാഹകസമിതി അംഗം വി. മുരളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വനിത വേദി കണ്‍വീനര്‍ ലിസി കോര അധ്യക്ഷത വഹിച്ചു. എനര്‍ജി മാനേജ്‌മൻെറ് സൻെററിലെ കെ.ജി. ജയരാജ് വിഷയം അവതരിപ്പിച്ചു. ഡോ. കെ.കെ. ഷീനജ, കെ.എസ്. അബ്ദുള്‍ റഹിമാന്‍, പി.കെ. സുബ്രഹ്മണ്യന്‍, ഇ.എസ്. ഷസിയ തുടങ്ങിയവര്‍ സംസാരിച്ചു. മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് വഴി ബസ് റൂട്ട് ക്രമീകരണം നടത്താത്തത് രോഗികളെ വലക്കുന്ന സ്ഥിതി. രണ്ട് ബസ് ഷെൽട്ടർ ഉണ്ടായിട്ടും ഗവ. മെഡിക്കൽ കോളജിലെത്തുന്ന രോഗികൾ വെയിലത്ത് ബസ് കാത്തുനിന്ന് തളരുന്നു. വെയിലിൽ നിന്നും മഴയിൽ നിന്നും രോഗികൾക്ക് ആശ്വാസം നൽകാനായി മൂന്ന് വർഷം മുമ്പ് നിർമിച്ച തണൽ എന്ന ബസ് ഷെൽട്ടറും അടുത്തിടെ നിർമിച്ച ബസ് ഷെൽട്ടറും ഉപയോ ഗശൂന്യമായി കിടക്കുകയാണ്. മന്ത്രിയായിരുന്ന സി.എൻ. ബാലകൃഷ്ണൻെറ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് തണൽ നിർമിച്ചത്. ബസ് റൂട്ട് ക്രമീകരണം നടത്താത്തതിനാലാണ് ബസ് ഷെൽട്ടറുകൾ വെറുതെ കിടക്കുന്നത്. ഗതാഗത വകുപ്പാണ് ബസ് റൂട്ട് ക്രമീകരിക്കേണ്ടത്. ബസ് റൂട്ട് ക്രമീകരിക്കാൻ എച്ച്.ഡി.എസ് യോഗത്തിൽ വരെ തീരുമാനമെടുത്തെങ്കിലും നടപ്പിലായില്ല. നൂറു കണക്കിന് രോഗികളാണ് ദിവസേന മെഡിക്കൽ കോളജ് ഒ.പി യിലെത്തുന്നത്. ഈ രോഗികളെല്ലാം വെയിൽ കൊണ്ട് കൂടുതൽ അവശരാകുന്നു. ചില സ്ഥലങ്ങളിലേക്ക് മുക്കാൽ മണിക്കൂർ വരെ ബസ് കാത്തു നിൽക്കണം. അടുത്തിടെ ഡോക്ടറെ കണ്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന രോഗി ചൂടിൽ കുഴഞ്ഞു വീണിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.