തൃശൂര്‍: നാട്യ കൗസ്തുഭ് നൃത്തോത്സവ ഭാഗമായി അഖിലേന്ത്യ ക്ലാസിക്കല്‍ നൃത്തോത്സവം റീജനല്‍ തിയറ്ററില്‍ തുടങ്ങി . ഒഡീഷയിലെ പ്രാചി ഹോത്തയുടെ ഒഡീസിയോടെയാണ് ദ്വിദിന നൃത്തോത്സവം തുടങ്ങിയത്. സാവേരി പല്ലവിയിലായിരുന്നു അരങ്ങില്‍ പ്രാചിയുടെ തുടക്കം. സാവേരി രാഗത്തില്‍ ഏകതാലി, തൃപുട താളങ്ങളിലായിരുന്നു അവതരണം. ഭക്ത കവി ഭക്ത ചരണദാസിൻെറ പ്രജാകുചോര എന്നു തുടങ്ങുന്ന വരികൾക്കായിരുന്നു രണ്ടാമത്തെ അവതരണത്തിന് ചുവട് വെച്ചത്. ശിശു ആയ കൃഷ്ണനെ ഉറക്കാനുള്ള യശോദയുടെ ശ്രമങ്ങളായിരുന്നു പ്രതിപാദ്യം. ചടുല ചലനങ്ങള്‍ക്കൊപ്പം അസാധാരണ മെയ് വഴക്കവും പ്രാചിയുടെ നടന മികവിന് തിളക്കമേകി. ഒഡീഷയിലെ സാമ്പല്‍പൂർ സ്വദേശികളായ ഉമേഷ് - സ്മിത ഹോത്ത ദമ്പതിമാരുടെ മകളായ പ്രാചിക്ക് കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹ്രസ്വചിത്ര നിർമാതാവും സംവിധായികയും കൂടിയാണ്. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നതായി അവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.